വാര്‍ത്തകള്‍

അഭിപ്രായം

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞങ്ങളെ അറിയിക്കാന്‍.

നിര്യാതരായി

സാറാമ്മ(66)
മേലാറ്റൂര്‍: എടപ്പറ്റ പുളിയക്കോട്ടെ പരേതനായ മുള്ളന്‍കുഴി ചാക്കോയുടെ ഭാര്യ സാറാമ്മ(66) അന്തരിച്ചു. മക്കള്‍: മത്തായി, രാജു(എസ്.ബി.ടി. മേലാറ്റൂര്‍), ഏലിയാമ്മ, ലിസി. മരുമക്കള്‍: മേരിക്കുട്ടി (താലൂക്ക് ആശുപത്രി, പെരിന്തല്‍മണ്ണ), ജസ്സി(ജി.യു.പി.എസ് കരുവാരകുണ്ട്), ബേബി(എടവണ്ണ), അച്ചന്‍കുഞ്ഞ്(പുളിയക്കോട്).

 

പാണ്ടത്ത് നിര്‍മല(59)
അങ്ങാടിപ്പുറം: തിരൂര്‍ക്കാട് എ.എം. ഹൈസ്‌കൂള്‍ റിട്ട. അധ്യാപിക അങ്ങാടിപ്പുറം പാണ്ടത്ത് നിര്‍മല(59) അന്തരിച്ചു. സ്വാതന്ത്ര്യസമരസേനാനി പരേതനായ തേവര്‍ തരകന്റെ മകളാണ്. അമ്മ: നാരായണിനങ്ങ. ഭര്‍ത്താവ്: പി. രാംകുമാര്‍(കയിലിയാട് എ.യു.പി സ്‌കൂള്‍ റിട്ട. അധ്യാപകന്‍). സഹോദരങ്ങള്‍: യശോധരന്‍(മഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍), ശശിധരന്‍(എസ്.എം.ജി.ബി പാണ്ടിക്കാട്), ദുര്‍ഗാദേവി(തിരൂര്‍ക്കാട് എ.എം. ഹൈസ്‌കൂള്‍).

 

കഥാകൃത്ത് പി. സുരേന്ദ്രന്റെ മാതാവ് സരോജിനിയമ്മ (77)
എടപ്പാള്‍: വട്ടംകുളം മേലേവളപ്പില്‍ കുമാരന്‍ നായരുടെ ഭാര്യ മഞ്ചേരി പാപ്പിനിപ്പാറ പുതിയകളത്തില്‍ സരോജിനിയമ്മ (77) അന്തരിച്ചു. മക്കള്‍: കഥാകൃത്ത് പി. സുരേന്ദ്രന്‍, കോമളവല്ലി, സുധാകരന്‍ (റിപ്പോര്‍ട്ടര്‍, സൈബര്‍സിറ്റി ബാംഗ്ലൂര്‍), സുജാത. മരുമക്കള്‍: സുജാത, ഷീല.

 

തച്ചപറമ്പന്‍ മുഹമ്മദ്കുട്ടി ഹാജി (68)
മലപ്പുറം: കോട്ടയ്ക്കല്‍ ചൂനൂര്‍ തച്ചപറമ്പന്‍ മുഹമ്മദ്കുട്ടി ഹാജി (68) അന്തരിച്ചു. മഹല്ല് കമ്മിറ്റി പ്രസിഡന്റും ഡി.സി.സി. മെമ്പറുമായിരുന്നു. ഭാര്യ: ആയിഷുമ്മ. മക്കള്‍: സാദിഖലി (യു.എ.ഇ.), അബ്ദുസമദ്. മരുമക്കള്‍: സൈബുന്നീസ, ആരിഫ. സഹോദരങ്ങള്‍: മൊയ്തീന്‍ അഹമ്മദ്, ഹമീദ് (യു.എ.ഇ.).

 

Varthalokam.comപൂളക്കല്‍ മുഹമ്മദ്കുട്ടി (85)
കോട്ടയ്ക്കല്‍: ഗവ. രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുന്‍കാല പ്യൂണ്‍ ആയിരുന്ന പൂളക്കല്‍ മുഹമ്മദ്കുട്ടി (85) അന്തരിച്ചു. ഭാര്യ: പരേതയായ ഫാത്തിമ. മക്കള്‍: നബീസ, ബിയ്യുമ്മു, സുലൈഖ, റുഖിയ, അബ്ദുള്‍നാസര്‍. മരുമക്കള്‍: മൊയ്തീന്‍, അബ്ദുറഹിമാന്‍, ഷരീഫ്, ഷാഫി, മുനീറ.

 

പുത്തന്‍വീട്ടില്‍ ദാക്ഷായണിഅമ്മ (79)
വളാഞ്ചേരി: നടുവട്ടം കൊളത്തോള്‍ കൊള്ളഞ്ചേരി പുത്തന്‍വീട്ടില്‍ ദാക്ഷായണിഅമ്മ (79) അന്തരിച്ചു. മക്കള്‍: ഗോപാലകൃഷ്ണന്‍ (കസ്റ്റംസ് സൂപ്രണ്ട്), അരവിന്ദാക്ഷന്‍, ഉദയകുമാര്‍ (ഗ്രാമീണ ബാങ്ക്, പുത്തനത്താണി), പരേതനായ ശശികുമാര്‍. മരുമക്കള്‍: വൃന്ദ, ലത, ലക്ഷ്മി, രമണി.

 

Varthalokam.comകമ്മു ഹാജി(70)
കോട്ടയ്ക്കല്‍: ക്ലാരി പണിക്കര്‍പടി പരേതനായ പരുത്തിക്കുന്നന്‍ ഹസ്സന്‍ ഹാജിയുടെ മകനും ജല അതോറിറ്റി കോണ്‍ട്രാക്ടറുമായ കമ്മു ഹാജി(70) അന്തരിച്ചു. ഭാര്യ: കുഞ്ഞിപാത്തു ഹജ്ജുമ്മ. മക്കള്‍: മുഹമ്മദ്കുട്ടി(കുഞ്ഞിപ്പ), ഹസ്സന്‍ബാവ, ആത്തിക്ക, കുഞ്ഞിമ്മു. മരുമക്കള്‍: അബ്ദുല്‍അസീസ്, സുഹറ, മഹറുന്നീസ.

 

പി.എസ്. മൊയ്തു(78)
മേലാറ്റൂര്‍: കര്‍ക്കിടാംകുന്ന് കൊളപ്പറമ്പിലെ പുത്തങ്ങോട്ടുപുലയകുളത്തില്‍ പി.എസ്. മൊയ്തു(78) അന്തരിച്ചു. മകള്‍: ജമീല. മരുമകന്‍: അബ്ദുസലാം.

 

Varthalokam.comമൊയ്തീന്‍ മുസ്‌ലിയാര്‍
കോട്ടയ്ക്കല്‍: കുറ്റിപ്പുറം ഫാറൂഖ് നഗറിലെ പൊട്ടന്‍ പുലാക്കല്‍ മൊയ്തീന്‍ മുസ്‌ലിയാര്‍ (55) അന്തരിച്ചു. ഭാര്യ: കദീജ. മക്കള്‍: അനസ്, അഫ്‌സല്‍, അര്‍ഷാദ്, ആസിഫ്.

 

Varthalokam.comകാരിയാടന്‍ കുഞ്ഞിമുഹമ്മദ്(81)
കോട്ടയ്ക്കല്‍: കുറ്റിപ്പുറത്തെ മുസ്‌ലിം ലീഗ് നേതാവ് കാരിയാടന്‍ കുഞ്ഞിമുഹമ്മദ്(81)അന്തരിച്ചു. പിതാവ്: പരേതനായ കാരിയാടന്‍ ഹസ്സന്‍ ഹാജി. മാതാവ്: പരേതയായ അമരിയില്‍ കദിയാമു ഹജ്ജുമ്മ. ഭാര്യ: പരേതയായ കളംവളപ്പില്‍ കദിയാമു. മക്കള്‍: ഹസ്സന്‍(ജിദ്ദ), മുഹമ്മദ്(ദുബായ്), ഖദീജ, ആയിശാബി, നഫീസ. മരുമക്കള്‍: പരേതനായ ഹുസൈന്‍, മുഹമ്മദലി, ഹംസ.

 
Best India Computers