നിര്യാതരായി
മൊയ്തീന്‍ (ബാവ-70)
തിരൂര്‍: ഏഴൂര്‍ സ്വദേശി അമ്മേങ്ങര മുഹമ്മദ് മൊയ്തീന്‍ (ബാവ-70) അന്തരിച്ചു. മാതാവ്: കതിയാമകുട്ടി. സഹോദരങ്ങള്‍: ബീരാന്‍കുട്ടി, അബ്ദുള്‍ഖാദര്‍, അബ്ദുറഹിമാന്‍, കദീജ, സൈനബ, സുലൈഖ, ഹാസ്യ, താഹിറ.
മണിയില്‍ മീനാക്ഷിയമ്മ(64)
വണ്ടൂര്‍: വാണിയമ്പലം ശാന്തിനഗര്‍ പരേതനായ പുത്രിക്കര ശങ്കരന്‍ നായരുടെ ഭാര്യ മണിയില്‍ മീനാക്ഷിയമ്മ(64)അന്തരിച്ചു. മക്കള്‍: മോഹനന്‍, ഹരിദാസന്‍, ശോഭന. മരുമക്കള്‍: സോജ, പ്രസീത (പഞ്ചായത്തംഗം വണ്ടൂര്‍), പരേതനായ സുരേന്ദ്രന്‍.
സുബ്രഹ്മണ്യന്‍(58)
വെങ്ങാട്: പെരടിക്കുന്നത്ത് സുബ്രഹ്മണ്യന്‍(58) അന്തരിച്ചു. ഭാര്യ: ദേവകി. മക്കള്‍: രതീഷ്, രജിത. മരുമക്കള്‍: ദിവ്യ (കോട്ടപ്പുറം), ജയദേവന്‍.
മമ്മദ് (79)
പാണ്ടിക്കാട്: മേലാറ്റൂര്‍ റോഡിലെ പുളിക്കല്‍ മമ്മദ് (79) അന്തരിച്ചു. ഭാര്യ: പരേതയായ ഖദീജ. മക്കള്‍: അബു, അബ്ദുല്‍കരീം, ബദറുദ്ദീന്‍, ഉമ്മുകുത്സു, ജമീല, സജ്‌ന, സല്‍മത്ത്, പരേതനായ മുഹമ്മദാലി. മരുമക്കള്‍: ഷൗക്കത്ത്, അബ്ബാസ്, ബഷീര്‍, അഷ്‌റഫ്, ആയിഷാബി, തസ്‌ലീമ, ഖദീജ, ഫാത്തിമ, ഹവ്വാഉമ്മ.
കുഞ്ഞാലന്‍കുട്ടി(65)
വള്ളിക്കുന്ന്: ആനങ്ങാടി ഈന്തുംകാട്ടില്‍ താമസിക്കുന്ന പീടിയേക്കല്‍ കുഞ്ഞാലന്‍കുട്ടി(65) അന്തരിച്ചു. ഭാര്യ: പാത്തുമ്മ. മക്കള്‍: സുഹറാബി(ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചാലിയം), ഖദീജ, ഫസീല, മുഹമ്മദ്‌കോയ.
മണ്ണിശ്ശേരി കാദര്‍ (76)
മലപ്പുറം: ഹാജിയാര്‍പള്ളി മണ്ണിശ്ശേരി കാദര്‍ (76) അന്തരിച്ചു. കോട്ടുമല എ.എല്‍.പി.എസ് റിട്ട പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: മറിയുമ്മ. മക്കള്‍: അബ്ദുള്‍ലത്തീഫ് (എക്‌സി. എന്‍ജിനിയര്‍, വാട്ടര്‍ അതോറിറ്റി മലപ്പുറം), അബ്ദുള്‍ഗഫൂര്‍ (എം.യു.എ.യു.പി.എസ് പാണക്കാട്), മുഹമ്മദലി (മദീന), യൂനുസ്‌സലാം (മക്ക), അനസ്ബാബു (ജിദ്ദ). മരുമക്കള്‍: വഹീദ, സഹ്‌റ, ഫൗസിയ, സുമയ്യ, ഷരീഫ.
ചോയി (65)
അരീക്കോട്: ഊര്‍ങ്ങാട്ടിരി ചെമ്പ്രപ്പറമ്പില്‍ ചോയി (65) അന്തരിച്ചു. ഭാര്യ: സരോജിനി. മക്കള്‍: ശ്രീദേവി, വിനോദ്കുമാര്‍, ശാന്തകുമാരി, ദീപ. മരുമക്കള്‍: സുന്ദരന്‍, അഷിത, സുരേഷ്, ജയന്‍.
പാപ്പന്‍ (57)
അരീക്കോട്: കിഴുപറമ്പ് ചെറുവാടിയില്‍ പാപ്പന്‍ (57) അന്തരിച്ചു. ഭാര്യ: ജാനകി. മക്കള്‍: ശിവന്‍, സരസ്വതി, സുമതി, സതി, സുചിത്ര. മരുമകന്‍: ബാബു കറുത്തപറമ്പ്.
ഇത്തുക്കുട്ടി ഹജ്ജുമ്മ (75)
കോല്‍മണ്ണ: പരേതനായ മൂഴിക്കല്‍ ഹസന്‍ഹാജിയുടെ മകള്‍ ഇത്തുക്കുട്ടി ഹജ്ജുമ്മ (75) അന്തരിച്ചു. മക്കള്‍: മുഹമ്മദ്, ഖദീജ. മരുമക്കള്‍: അസൈന്‍ ഹാജി, ഖദീജ.
രവീന്ദ്രനാഥ് (55)
മഞ്ചേരി: മഞ്ചേരി ബാറിലെ പ്രമുഖ അഭിഭാഷകനും എടവണ്ണപ്പാറ വൃന്ദാവനില്‍ പരേതനായ എ.കെ. ഗോവിന്ദന്‍ നായരുടെ മകനുമായ അഡ്വ. പിഅന്തരിച്ചു. ഭാര്യ: ശോഭന. മക്കള്‍: ശാമിലി (എം.ബി.ബി.എസ്. വിദ്യാര്‍ഥിനി, മെഡിക്കല്‍ കോളേജ്, കോഴിക്കോട്), ശ്വേത (വിദ്യാര്‍ഥിനി, നസ്‌റത്ത് സ്‌കൂള്‍, മഞ്ചേരി). മൃതദേഹം മഞ്ചേരി വായ്പാറപ്പടിപരിയാരത്ത് വീട്ടില്‍ തിങ്കളാഴ്ച നാല് വരെ പൊതുദര്‍ശനത്തിന് വെച്ചശേഷം എടവണ്ണപ്പാറയിലെ തറവാട്ടുവീട്ടില്‍ സംസ്‌കരിക്കും.
